കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്പെടുത്തുന്നതിനൊപ്പം ഓഫ് ലൈന്‍ രംഗത്ത് കൂടി ചുവടുറപ്പിക്കാനാണ് ആലോചന. ഇപ്പോള്‍ തന്നെ ഒരു കോടി ഉപഭോക്താക്കളുള്ള കന്പനി തങ്ങളുടെ ഓണ്‍ലൈന്‍ ടു ഓഫ്‍ലൈന്‍ (o2o) നയത്തിന്റെ ഭാഗമായാണ് ചെറിയ നഗരങ്ങളിലടക്കം ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നത്.

ഒദ്ദ്യോഗികമായി തീരുമാനം പുറത്തുവിട്ടിട്ടില്ലെങ്കിലും കന്പനിക്ക് മുന്നിലുള്ള നിരവധി സാധ്യതകളിലൊന്നായി ഇതും പരിഗണനയിലുണ്ടെന്ന് ഫ്ലിപ്‍കാര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഉപഭോക്താക്കള്‍ കുറവുള്ള വിദൂര പ്രദേശങ്ങളും ഇന്റര്‍നെറ്റ് സേവനം പരിമിതമായി മാത്രം ലഭ്യമാവുന്ന സ്ഥലങ്ങളുമായിരിക്കും സ്റ്റോറുകള്‍ തുടങ്ങാന്‍ ആദ്യം തെരഞ്ഞെടുക്കുക. പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നും വരും മാസങ്ങളില്‍ ഈ വഴിക്കുള്ള ശ്രമങ്ങളില്‍ ഏറെ മുന്നോട്ടുപോകുമെന്നും ഫ്ലിപ്‍കാര്‍ട്ട് എഞ്ചിനീയറിങ് വിഭാഗം മേധാവി അറിയിച്ചു.