മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോറായ ജബോങ്ങിനെ മിന്‍ത്ര ഏറ്റെടുത്തു. ഓണ്‍ലൈന്‍ ഫാഷന്‍ വിപണിയില്‍ വന്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് മിന്‍ത്രയുടെ നീക്കം. ഫ്ലിപ്കാര്‍ട്ട്‌ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനിയാണു മിന്‍ത്ര.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജബാങ്ങ് വില്‍ക്കാന്‍ അതിന്റെ കമ്പനിയായ ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പ് ശ്രമം നടത്തുന്നുണ്ടായിരുന്നു. സ്നാപ്ഡീല്‍, ഫ്യൂച്ചര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ല, ആമസോണ്‍ തുടങ്ങിയവരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകളും നടത്തിയിരുന്നു. ഇതിന്റെ ഒടുവിലാണ് ഫ്ലിപ്കാര്‍ട്ട് കമ്പനി ഏറ്റെടുത്തത്.

ആമസോണുമായി ഫ്ലിപ്കാര്‍ട്ട് നടത്തുന്ന മത്സരത്തിന്റെ ഭാഗമായാണു ജബോങ് ഏറ്റെടുത്തത്.