സ്വര്‍ണ്ണത്തിനും വെള്ളിക്കും മദ്യത്തിനും വിലകൂടും, സ്വര്‍ണ്ണത്തിനും വെള്ളിക്കും കാൽ ശതമാനം സെസ്, ബിയര്‍ വൈൻ ഉത്പന്നങ്ങൾക്ക് രണ്ട് ശതമാനം നികുതി. പ്രളയ സെസ് രണ്ട് വര്‍ഷത്തേക്ക്... 

തിരുവനന്തപുരം: ഒരു വർഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വർഷത്തേക്കെന്നാണ് ബജറ്റ് പ്രഖ്യാപനം.12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. കാൽ ശതമാനം സെസ് വന്നതോടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും വില ഉയരും. ബിയര്‍ വൈൻ നികുതി രണ്ട് ശതമാനം കൂടി. 150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്. സിനിമാ ടിക്കറ്റിനും നിരക്ക് കൂടും . 10 ശതമാനം വിനോദ നികുതി ഈടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി 


ആഡംഭര വസ്തുക്കളുടെ വില ഉയരും. ഇലട്രോണിക് ഉത്പന്നങ്ങളുടെ വിലയും കൂടും . 

വിലകൂടുന്നവ

  • സോപ്പ് 
  • ടൂത്ത് പേസ്റ്റ് 
  • ശീതള പാനീയങ്ങൾ 
  • ചോക് ലേറ്റ് 
  • കാറുകൾ
  • ഇരുചക്ര വാഹനങ്ങൾ
  • മൊബൈൽ ഫോൺ 
  • കമ്പ്യൂട്ട‍ർ
  • ഏസി 
  • ഫ്രിഡ്ജ് 
  • പാക്കറ്റ് ഭക്ഷണം 
  • വാഷിംഗ് മെഷീൻ
  • പെയിന്‍റ്