500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് ഒരു ഡെബിറ്റ് കാര്‍ഡിന് പ്രതിമാസം ശരാശരി 1500 രൂപ എന്ന കണക്കിലാണ് രാജ്യത്ത് ഇടപാടുകള്‍ നടന്നിരുന്നത്. ഇതിന് കണക്കായ തരത്തിലുള്ള പി.ഒ.എസ് മെഷീനുകള്‍ മാത്രമേ രാജ്യത്തുണ്ടായിരുന്നുള്ളൂ. ഏകദേശം 15.1 ലക്ഷം കാര്‍ഡ് സ്വൈപിങ് മെഷീനുകളാണ് രാജ്യത്ത് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. നോട്ട് നിരോധനത്തിന് ശേഷം കാര്‍ഡ് ഇടപാടുകളുടെ മൂല്യം കാര്യമായി വര്‍ദ്ധിച്ചിട്ടില്ലെങ്കിലും ഇടപാടുകളുടെ എണ്ണം വലിയ തോതില്‍ കൂടി. ഇനിയും 20 ലക്ഷം മെഷീനുകള്‍ കൂടി വ്യാപാര സ്ഥാപനങ്ങിലെത്തിയെങ്കില് മാത്രമേ പണം ഇടപാടുകളില്‍ നിന്ന് പെട്ടെന്നുള്ള ക്യാഷ്ലെസ് രീതിയിലേക്കുള്ള മാറ്റം സാക്ഷാത്കരിക്കാനാവൂ.
ക്യാഷ്ലെസ് ആവാന്‍ ഇനിയും 20 ലക്ഷം സ്വൈപിങ് മെഷീനുകള്‍ വേണം
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.
Latest Videos
