ദില്ലി: അടുത്ത 20 വര്‍ഷത്തിനുളളില്‍ ഇന്ത്യയ്ക്ക് 2,300 വിമാനങ്ങള്‍ വേണ്ടിവരുമെന്ന് അമേരിക്കന്‍ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗ്. ഇവയ്ക്കായി 22,45,364 കോടി രൂപ ഇന്ത്യ ചെലവാക്കേണ്ടി വരും. ഇതില്‍ 85 ശതമാനം വിമാനങ്ങള്‍ ചെറുതും ശേഷിക്കുന്നവ വലുപ്പം കൂടിയവയും ആയിരിക്കും.

ഇന്ത്യയ്ക്ക് 1,940 നാരോ ബോഡി എയര്‍ക്രാഫ്റ്റുകളും 350 വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകളുമാണ് ആവശ്യമായി വരുകയെന്നാണ് ബോയിംഗിന്‍റെ നിഗമനം. 2018-2037 കാലയളവില്‍ 10 റീജണല്‍ ജെറ്റുകളും രാജ്യത്തിന് ആവശ്യമാകും. ഇന്ത്യയുടെ വളര്‍ച്ച അതിവേഗത്തിലുളളതാണെന്നും രാജ്യത്തെ വ്യോമയാന വിപണി വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ബോയിംഗ് കൊമേഴ്സ്യല്‍ എയര്‍ പ്ലെയ്ന്‍സിലെ മുതിര്‍ന്ന വൈസ് പ്രസിഡന്‍റ്  ദ്വിനേഷ് കേസ്കര്‍ പറഞ്ഞു.