നാല് വിദേശകമ്പനികള്‍ എയര്‍ഇന്ത്യയെ വാങ്ങുന്നതിനായി സ്വകാര്യ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുമായി സജീവമായ ചര്‍ച്ചകളിലാണ്
ദില്ലി: എയര്ഇന്ത്യയുടെ വില്പനയില് താത്പര്യം പ്രകടിപ്പിച്ച് നാല് വിദേശകമ്പനികള് രംഗത്ത്. ബ്രിട്ടീഷ് എയര്വേഴ്സ്, ലുഫ്താന്സ, സിംഗപ്പുര് എയര്ലൈന്സ്, ഒരു ഗള്ഫ് എയര്ലൈന് എന്നിങ്ങനെ നാല് കമ്പനികളാണ് എയര്ഇന്ത്യയെ സ്വന്തമാക്കാനായി താത്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നത്.
വിദേശകമ്പനികള്ക്ക് എയര്ഇന്ത്യയുടെ ഓഹരികള് സ്വന്തമാക്കാന് സര്ക്കാര് ചില നിയന്ത്രണങ്ങള് വച്ചിട്ടുണ്ട്. ഒരു ഇന്ത്യന് കമ്പനിക്കൊപ്പം ചേര്ന്ന് സംയുകതസംരംഭമായി മാത്രമേ വിദേശകമ്പനിക്ക് എയര്ഇന്ത്യയെ സ്വന്തമാക്കാന് സാധിക്കൂ. ആ സംരഭത്തില് ഇന്ത്യന് കമ്പനിക്ക് 51 ശതമാനം ഓഹരി ഉണ്ടാവുകയും വേണം.
നാല് വിദേശകമ്പനികള് എയര്ഇന്ത്യയെ വാങ്ങുന്നതിനായി സ്വകാര്യ ഇന്ത്യന് എയര്ലൈന് കമ്പനികളുമായി സജീവമായ ചര്ച്ചകളിലാണ്. ഇതോടൊപ്പം ഇന്ത്യയിലെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പും ഇതിനായുള്ള ചര്ച്ചകള് ആരംഭിച്ചിട്ടുണ്ട്.... വ്യോമയാനരംഗത്തെ ചില വൃത്തങ്ങള് വിശദീകരിക്കുന്നു.
അരലക്ഷം കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യതകളുള്ള എയര്ഇന്ത്യയുടെ 76 ശതമാനം ഓഹരികളാണ് കേന്ദ്രസര്ക്കാര് വില്പനയ്ക്കായി വച്ചിരിക്കുന്നത്.
