ദില്ലി: വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഡിസംബര്‍ ഒന്‍പതിന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 88.72 കോടി ഡോളര്‍ കുറഞ്ഞ് 36298.7 കോടി ഡോളറിലെത്തി. മുന്‍ അവലോകന വാരത്തിലും കരുതല്‍ ശേഖരം കുറഞ്ഞിരുന്നു. കരുതല്‍ ശേഖരത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന വിദേശ കറന്‍സിയിലുള്ള ആസ്തി 87.3 കോടി ഡോളര്‍ താഴ്ന്ന് 33925.8 കോടി ഡോളറിലെത്തി.