ഇന്ന് 23 പൈസ ഇടിഞ്ഞ് 13 മാസത്തെ താഴ്ന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കഴിഞ്ഞ ഒരാഴ്ചയോളമായി അനുദിനം താഴേക്ക് പോവുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. ഇന്ന് 23 പൈസ ഇടിഞ്ഞ് 13 മാസത്തെ താഴ്ന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം. യു.എ.ഇ.ഇ ദിര്‍ഹത്തിന്റെ വിനിമയനിരക്ക് 18 രൂപ കടന്നു.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണമായി പറയുന്നത്. ഇത് കാരണം ക്രൂഡോയിൽ വാങ്ങുന്നതിനായി. ഡോളർ വലിയ തോതിൽ ചെലവഴിക്കേണ്ടി വരുന്നു. രാജ്യത്തെ ധനക്കമ്മി ഉയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അമേരിക്കൻ കേന്ദ്രബാങ്ക് പലിശ കുറയ്ക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നു. 66.15 രൂപയിലായിരുന്നു ഡോളറിനെതിരെ ഇന്ന് രൂപയുടെ ക്ലോസിങ്.

വിവിധ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...

യു.എസ് ഡോളര്‍.......... 66.15
യൂറോ................................... 81.41
യു.എ.ഇ ദിര്‍ഹം................ 18.01
സൗദി റിയാല്‍................... 17.64
ഖത്തര്‍ റിയാല്‍................. 18.17
ഒമാന്‍ റിയാല്‍................... 172.06
ബഹറൈന്‍ ദിനാര്‍.......... 175.95
കുവൈറ്റ് ദിനാര്‍................ 219.97