മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം വീണ്ടും ഉയര്‍ന്നു. നവംബർ 24ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 40,074.1 കോടി ഡോളറായി. കഴിഞ്ഞ അവലോകന വാരത്തിലും കരുതൽ ശേഖരം ഉയർന്നിരുന്നു. വിദേശ കറൻസികളുടെ ആസ്തി 120.8 കോടി ഡോളറാണ് വർധിച്ചത്. നിലവില്‍ 37,630.4 കോടി ഡോളറിന്റെ വിദേശ കറന്‍സി കരുതല്‍ ശേഖരമുണ്ട്. 2066.6 കോടി ഡോളറിന് തുല്യമായ സ്വർണത്തിന്റെ ശേഖരവുമുണ്ട്.