മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോഡ് ഉയരത്തിലെത്തി. ജൂണ്‍ മൂന്നിന് അവസാനിച്ച ആഴ്ചയിലെ കണക്കു പ്രകാരം 363.4 ബില്യണ്‍ യുഎസ് ഡോളറാണു വിദേശ നാണ്യ ശേഖരം.

രൂപയുടെ മൂല്യം ഭദ്രമായിരിക്കുന്നതിനുവേണ്ടിയാണു റിസര്‍വ് ബാങ്ക് കരുതല്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നത്. ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ ഇന്ന് അഞ്ചു പൈസയുടെ ഇടിവുണ്ടായി. 66.75 രൂപയാണ് ഒരു യുഎസ് ഡോളറിനെതിരായ മൂല്യം.