വരാന്‍ പോകുന്ന വ്യാവസായിക വിപ്ലവത്തിന്‍റെ ഭാഗവാക്കാകാനല്ല മറിച്ച് ഈ വിപ്ലവത്തിന് നേതൃത്വം നല്‍കാനുളള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അംബാനി സമ്മേളനത്തില്‍ പറഞ്ഞു. സംരംഭകത്വത്തിന് വളക്കൂറുളള മണ്ണാണ് ഇന്ത്യയെന്നും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന ഖ്യാതി ഇന്ത്യ നേടിക്കഴിഞ്ഞതായും റിലയന്‍ലസ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അറിയിച്ചു. 

ദില്ലി: സാങ്കേതിക വിദ്യയില്‍ അതിവൈദഗ്ധ്യമുളള യുവ ജനത സ്വന്തമായുളള ഇന്ത്യയ്ക്ക് അവരുടെ സഹായത്തോടെ നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാനാകുമെന്ന് മുകേഷ് അംബാനി. 24 മത് മൊബൈല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു റിലയന്‍സ് ചെയര്‍മാന്‍. 

ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആകാനുളള മുന്നേറ്റത്തിലാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ടെക്നോളജിയുടെ സ്വീകാര്യതയില്‍ 155-ാം നിന്ന് വെറും രണ്ട് വര്‍ഷം കൊണ്ട് മറ്റ് ലോക രാജ്യങ്ങളോടൊപ്പം മുന്‍നിരയിലെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അംബാനി അഭിപ്രായപ്പെട്ടു.

ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധേയവും അത്ഭുതപൂര്‍വ്വവുമാണ്. നാലാം വ്യാവസായിക വിപ്ലവമാണ് നമുക്ക് മുന്നിലുളളത്. വരാന്‍ പോകുന്ന വ്യാവസായിക വിപ്ലവത്തിന്‍റെ ഭാഗവാക്കാകാനല്ല മറിച്ച് ഈ വിപ്ലവത്തിന് നേതൃത്വം നല്‍കാനുളള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അംബാനി സമ്മേളനത്തില്‍ പറഞ്ഞു. സംരംഭകത്വത്തിന് വളക്കൂറുളള മണ്ണാണ് ഇന്ത്യയെന്നും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന ഖ്യാതി ഇന്ത്യ നേടിക്കഴിഞ്ഞതായും റിലയന്‍ലസ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അറിയിച്ചു.