പതിനാറ് മാസത്തിനിടയ്ക്ക് നടന്ന ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്
ദില്ലി: രാജ്യത്തെ മൂലധന വിപണിയില് നിന്ന് വിദേശ നിക്ഷേപകര് ഉയര്ന്ന തോതില് പണം പിന്വലിക്കുന്നു. ഏപ്രില് മാസത്തില് 155 ബില്യണ് രൂപയാണ് വിദേശ പോര്ട്ട് ഫോളിയോ നിക്ഷേപകര് (എഫ്പിഐ) പിന്വലിച്ചത്.
കഴിഞ്ഞ പതിനാറ് മാസത്തിനിടയ്ക്ക് നടന്ന ഏറ്റവും ഉയര്ന്ന പിന്വലിക്കലാണിത്. ആഗോള തലത്തില് കുതിച്ചു കയറുന്ന ക്രൂഡ് ഓയില് വില, സര്ക്കാര് സെക്യൂരിറ്റികളിലെ ഉയരുന്ന വരുമാനം എന്നിവയാണ് ഇതിനുളള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
സര്ക്കാര് സെക്യൂരിറ്റി വരുമാനത്തിലുണ്ടായ വര്ദ്ധനവ് ഇന്ത്യന് കടപ്പത്ര വിപണിയില് നിന്ന് എഫ്പിഐകളെ അകറ്റി. ക്രീഡിന്റെ വില 70 ഡോളറിന് മുകളിലേക്ക് കുതിക്കുന്ന സാഹചര്യത്തില് ഇന്ത്യന് വിപണികള് നഷ്ടത്തിലാവുമെന്ന ഭയവും ഇക്വിറ്റി വിപണിയില് നിന്ന് എഫ്പിഐകളെ പണം പിന്വലിക്കാന് പ്രേരിപ്പിച്ചു.
