തിരുവനന്തപുരം: ഡിസംബര്‍ 22 ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ നിരക്ക് കുറച്ച ഉല്‍പന്നങ്ങള്‍ക്ക് ചൊവ്വാഴ്ച്ച മുതല്‍ വിലകുറയും. 23 ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ജിഎസ്ടി കൗണ്‍സില്‍ നികുതി കുറച്ചത്. 

28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്കാണ് നികുതി നിരക്ക് കുറച്ചത്. ഇതോടെ നികുതി നിരക്കില്‍ 10 ശതമാനത്തിന്‍റെ കുറവ് വരും.

സിനിമ ടിക്കറ്റുകള്‍, ടിവികള്‍, പവര്‍ ബാങ്ക്, ശീതീകരിച്ച് സൂക്ഷിച്ച പച്ചക്കറികള്‍, മോണിറ്റര്‍ സ്ക്രീന്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ക്യാമറ, റീട്രെഡഡ് ടയറുകള്‍, വീഡിയോ ഗെയിം കണ്‍സോള്‍ എന്നിവയ്ക്കാകും ചൊവ്വാഴ്ച്ച മുതല്‍ വില കുറയുക.