കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് പെട്രോൾ പമ്പുടമകള്‍ 13ന് നടത്താനിരുന്ന സമരം പിന്‍വലിച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യാനായിരുന്നു ഡീലേഴ്സ് അസോസിയേഷന്റെ തീരുമാനം.
ആറു മാസത്തിലൊരിക്കൽ ഡീലർ കമ്മിഷൻ വർധിപ്പിക്കുക, മുതൽ മുടക്കിനനുസരിച്ചുള്ള റീ പെയ്മെന്റ്, ബാഷ്പീകരണ നഷ്ടം നികത്തുക, ഇന്ധന ട്രാൻസ്പോട്ടേേഷനിലെ അപാകതകൾ പരിഹരിക്കുക, ഇന്ധന വിൽപ്പന ജിഎസ്ടിക്കു കീഴിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
