തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഉയരുന്നു. ഓഗസ്റ്റ് 25ന് ബാരലിന് 3270.01 രൂപയായിരുന്ന എണ്ണവില ഇന്നലെ 3259.93 രൂപയായി കുറയുകയായിരുന്നു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ക്രൂഡ് ഓയില്‍ വില പുറത്തു വിട്ടത്.
എന്നാല്‍ ദിവസനേ ഇന്ധനവില വ്യത്യാസപ്പെടുന്നതിനാല്‍ ആരോരുമറിയാതെ എല്ലാ ദിവസവും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 72.91 രൂപയും ഡീസലിന് 62.03 രൂപയുമാണ് വില. ഓഗസ്റ്റ് തുടക്കത്തില്‍ പെട്രോളിന് 69.06 രൂപയും ഡിസലിന് 60.49 രൂപയുമായിരുന്നു തിരുവനന്തപുരത്തെ വില.
