രാജ്യത്ത് ഇന്ധന വില കുറയാന്‍ സാധ്യത. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതും ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് ഇന്ധന വില കുറയാനുള്ള സാഹചര്യം ഒരുക്കുന്നത്. രാജ്യാന്തര വിപണിയില്‍ മൂന്ന് മാസത്തെ കുറഞ്ഞ നിരക്കിലാണ് ക്രൂഡോയില്‍ വില. ഒരു ബാരല്‍ ബ്രന്‍റ് ക്രൂഡിന് 48 ഡോളറാണ് നിലവിലെ വില. എണ്ണ ഉത്പാദനം കുറയ്‌ക്കാനുള്ള ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മയ്‌ക്ക് തിരിച്ചടിയേറ്റതും അമേരിക്ക എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിച്ചതുമാണ് ക്രൂഡോയില്‍ വില ഇടിച്ചത്.