പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാവ് വര്‍ഷത്തേക്ക് ഗരീബ് കല്യാൺ ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക പാവപ്പെട്ടവർക്കായുള്ള അടിസ്ഥാന വികസന പദ്ധതികൾക്കാകും വിനിയോഗിക്കുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയും ചെയ്താല്‍ നികുതിയും പിഴയും  85% ശതമാനം തുക ചുമത്തുകയും  അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. മാര്‍ച്ച് 31 വരെയാണ് ഈ പദ്ധതി അനുസരിച്ച് കള്ളപ്പണം വെളിപ്പെടുത്താന്‍ കഴിയുന്നത്.