ഇത് രണ്ടാം വട്ടമാണ് കമ്പനി കൂട്ടപിരിച്ചു വിടലിനൊരുങ്ങുന്നത്. നവംബറില്‍ കമ്പനി 17,700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 

ഒട്ടാവ: വടക്കേ അമേരിക്കയില്‍ ജനറല്‍ മോട്ടോഴ്സ് കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. പിരിച്ചുവിടല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. 

കൂട്ടപിരിച്ചുവിടലില്‍ ഏകദേശം 4,000 ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ബുധനാഴ്ച കമ്പനിയുടെ നാലാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍ നടപടികളുമായി ജനറല്‍ മോട്ടോഴ്സ് മുന്നോട്ടു പോകുന്നത്. 

ഇത് രണ്ടാം വട്ടമാണ് കമ്പനി കൂട്ടപിരിച്ചു വിടലിനൊരുങ്ങുന്നത്. നവംബറില്‍ കമ്പനി 17,700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതോടെ, ജനറല്‍ മോട്ടോഴ്സിന്‍റെ ജീവനക്കാര്‍ വന്‍ ആശങ്കയിലായി.