കൊച്ചി: രാജ്യത്തെ മുന്‍നിര ഗൃഹോപകരണ സ്ഥാപനമായ ഗോദ്റെജ് അപ്ലയന്‍സസ് ഈ ഓണക്കാലത്ത് 200 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനം വില്‍പ്പന വര്‍ധനയാണു പ്രതീക്ഷിക്കുന്നതെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ഇവിപിയും ബിസിനസ് തലവനുമായ കമല്‍ നന്ദി അറിയിച്ചു. കഴിഞ്ഞ വേനല്‍ക്കാലത്ത് കമ്പനിക്ക് 50 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ ഉത്പന്ന നിര വികസിപ്പിച്ചും പ്രീമിയം മേഖല ശക്തമാക്കിയുമാണ് വളര്‍ച്ച ലക്ഷ്യമിടുന്നതെന്നും അതു നേടാന്‍ സാധിക്കുമെന്നു കമല്‍ നന്ദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓണക്കാലത്ത് 'ഗോദ്റെജ് സ്വര്‍ണപ്പെരുമഴ' എന്ന പേരില്‍ കമ്പനി വന്‍ സമ്മാന പദ്ധതിയാണ് അവതരിപ്പിക്കുന്നത്. വാങ്ങുന്ന സാധനങ്ങളുടെ മൂല്യം നോക്കാതെ എല്ലാ പര്‍ച്ചേസിനും സമ്മാനം ഉറപ്പിക്കുന്നതാണ് പദ്ധതിയെന്ന് ഗോദ്റെജ് അപ്ലയന്‍സസ് സോണല്‍ ബിസിനസ് തലവന്‍ ജുനൈത് ബാബു പറഞ്ഞു.

ഓണ സീസണില്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണം ലഭിക്കുന്ന ബമ്പര്‍ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഭാഗ്യവാന്മാര്‍ക്കു ദിവസവും ഒരു ലക്ഷം രൂപയുടെ സ്വര്‍ണ നാണയവും നല്‍കും 10,000 രൂപയുടെ ഗോദ്റെജ് ഇന്റീരിയോ കൂപ്പണും ഗോദ്റെജ് ഗ്രില്‍ മൈക്രോവേവ് അവന്‍സ് കൂപ്പണും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 14 വരെയാകും സമ്മാന പദ്ധതി നിലവിലുണ്ടാവുക.