Asianet News MalayalamAsianet News Malayalam

ഏജീസ് ഓഫീസ് ഉദ്ദ്യോഗസ്ഥരുടെ പരിശോധനക്കെതിരെ സ്വര്‍ണ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

gold merchants protest agiant seach in jewellary
Author
First Published Jan 13, 2017, 7:33 AM IST

ഓള്‍ കേരള ഗോള്‍ഡ് ആന്‍റ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണ വ്യാപാരികളുടെ  പ്രക്ഷോഭം. അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കടകളില്‍ പരിശോധന നടത്തുന്നതിനെതിരെയാണ് പ്രക്ഷോഭം തുടങ്ങുന്നത്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഇതിനകം ഉദ്ദ്യോഗസ്ഥര്‍ പരിശോധന നടത്തിക്കഴിഞ്ഞു. വ്യാപാരം തടസ്സപ്പെടുത്തിയാണ് പരിശോധന നടത്തുന്നതെന്നും. അനധികൃതമായാണ് അക്കൗണ്ട് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും വ്യാപാരികള്‍ ആരോപിച്ചു.

സര്‍ക്കാരിന്‍റെ കണക്കുകള്‍ പരിശോധിക്കുവാനും ഓഡിറ്റ് ചെയ്യുവാനും അധികാരപ്പെടുത്തിയ ഏജീസ് ഓഫീസ്  ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണകടകള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം സ്വതവേ കച്ചവട മാന്ദ്യം നേരിടുന്ന സ്വര്‍ണ്ണ വ്യാപാര മേഖലയെ തകര്‍ക്കാനേ ഇത്തരം നടപടികള്‍ വഴിവെക്കൂവെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios