സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 21,440 രൂപയും, ഗ്രാമിന് 2,680 രൂപയുമാണ് ഇന്നത്തെ വില്‍പ്പന നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,270 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

കഴിഞ്ഞ മാസം ആദ്യം 21,880 രൂപയായിരുന്നു സ്വര്‍ണ്ണവില. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം വിപണിയില്‍ ആശങ്കകള്‍ നിലനില്‍ക്കെ വില കുറഞ്ഞ് 20,720 വരെ എത്തിയിരുന്നു. എന്നാല്‍ ജൂലൈ രണ്ടാം വാരത്തോടെ വില പിന്നെ ക്രമേണ ഉയരുന്നതായാണ് വിപണിയില്‍ ദൃശ്യമായത്.