കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 21,760 രൂപയും ഗ്രാമിന് 2720 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെയും സ്വര്‍ണ്ണവിലയില്‍ പവന് 120 രൂപ കുറഞ്ഞിരുന്നു. ഈ മാസം ആദ്യം മുതല്‍ സ്വര്‍ണ്ണവില തുടര്‍ച്ചയായി കുറയുകയാണ്. മാര്‍ച്ച് ഒന്നിന് 2780 രൂപയായിരുന്നു ഒരു ഗ്രാമിന് വില. പിന്നീട് മാര്‍ച്ച് മൂന്നിന് 2765 രൂപയായും മാര്‍ച്ച് ഏഴിന് 2750 രൂപയുമായി വില കുറഞ്ഞിരുന്നു.