കൊച്ചി: പുതുവര്‍ഷദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഒരു മാറ്റവുമുണ്ടായിരുന്നില്ല.

ഇപ്പോള്‍ പവന്‍ 21,880 രൂപയിലും ഗ്രാമിന് 2735 രൂപയിലുമാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഡിസംബറില്‍ സ്വര്‍ണ്ണവില 20,800 രൂപ വരെ കുറഞ്ഞിരുന്നു.

നാലു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില റിപ്പോര്‍ട്ട ചെയ്തതും ഡിസംബറില്‍ തന്നെയാണ്. 12ന് 20,800 രൂപ വരെ എത്തിയിരുന്നു.