കൊച്ചി: സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ആഭ്യന്തര വിപണിയിൽ ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. വ്യാഴാഴ്ച 80 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 21,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.