കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവു കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. പവന് 21,600 രൂപയും ഗ്രാമിന് 2700 രൂപയുമാണ് ഇന്നലെ മുതല്‍ സ്വര്‍ണ്ണവില. ഇന്നും വിലയില്‍ മാറ്റം വന്നിട്ടില്ല. വ്യാഴാഴ്ച 21760 രൂപയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണ്ണത്തിന് പിറ്റേദിവസം ഒറ്റയടിക്ക് 160 രൂപ കുറയുകയായിരുന്നു. മാര്‍ച്ച് ഒന്നിന് 22,240 എന്ന നിരക്കിലായിരുന്നു സ്വര്‍ണ്ണ വ്യാപാരം നടന്നത്. അതിന് ശേഷം ഇങ്ങോട്ട് പടിപടിയായി സ്വര്‍ണ്ണവില കുറയുകയാണ്.