കൊച്ചി: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്ന ശേഷം ഇന്ന് ആദ്യമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. രണ്ട് ദിവസം മുമ്പ് സ്വര്‍ണ്ണവിലയില്‍ പവന് 640 രൂപയുടെ കുറവ് വന്നിരുന്നു. അതിന് മുമ്പ് ജൂലൈ നാലിന് പവന് 200 രൂപയും കുറഞ്ഞു. ഈ മാസത്തില്‍ ഇതുവരെ ആകെ 840 രൂപയുടെ കുറവ് വന്ന ശേഷമാണ് ഇന്ന് 160 രൂപ വര്‍ദ്ധിച്ചത്. അതുകൊണ്ടുതന്നെ ചരക്ക് സേവന നികുതിക്ക് ശേഷം ഫലത്തില്‍ സ്വര്‍ണ്ണവില കാര്യമായി ഉയര്‍ന്നിട്ടില്ലെന്ന് തന്നെ പറയാം.