കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിക്കുന്നതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തും സ്വര്‍ണ്ണവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചതെങ്കിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 360 രൂപയാണ് കൂടിയത്.
ഏപ്രില്‍ പത്തിന് ഒരു പവന് 21,880 രൂപയായിരുന്നു വിലയെങ്കില്‍ ഇന്ന് 22,240 രൂപയാണ് സംസ്ഥാനത്തെ ചില്ലറ വിപണിയിലെ വില. ഗ്രാമിന് 2780 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച 80 രൂപയും ബുധനാഴ്ച 200 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതിന് പുറമെ ഇന്ന് 80 രൂപയും കൂടി. വരും ദിവസങ്ങളിലും സ്വര്‍ണ്ണവില വര്‍ദ്ധിക്കുമെന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.
