ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. പവന് 21,520 രൂപയും ഗ്രാമിന് 20 രൂപ കൂടി 2690 രൂപയുമാണ് നിരക്ക്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് കേരളത്തിലും വില ഉയര്‍ത്തുന്നത്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,225 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.