കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 22,040 രൂപയും ഗ്രാമിന് 2755 രൂപയും നല്‍കിയാലേ ഇന്ന് സ്വര്‍ണ്ണം വാങ്ങാനാകൂ. കഴിഞ്ഞ ദിവസവും പവന് 120 രൂപ വര്‍ദ്ധിച്ചിരുന്നു.