സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: ഇന്നലെ വര്‍ദ്ധിച്ച സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,900 രൂപയാണ് ഇന്നത്തെ നിരക്ക്. ഏപ്രില്‍ മാസം നാലാം തീയതി 2,880 രൂപയായിരുന്ന നിരക്ക് കഴിഞ്ഞ ദിവസം വര്‍ദ്ധിക്കുകയായിരുന്നു. പവന് 23,200 രൂപയാണ് നിരക്ക്.