കൊച്ചി: രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. പവന് 21,480 രൂപയും ഗ്രാമിന് 2685 രൂപയുമാണ് ഇന്നലെയും ഇന്നും സംസ്ഥാനത്തെ സ്വര്‍ണ്ണവില. ഈ മാസം തുടക്കത്തില്‍ പവന് 22,240 രൂപയായിരുന്നു വിലയെങ്കിലും പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. ഇതിന് മുമ്പ് ജനുവരി അഞ്ചിനാണ് ഇതിലും താഴേക്ക് സ്വര്‍ണ്ണവില എത്തിയത്. 21,360 രൂപയായിരുന്നു അന്നത്തെ വില. ഈ വര്‍ഷം തുടക്കത്തില്‍ 21,160 രൂപയിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാരം നടന്നത്. പിന്നീട് മാര്‍ച്ച് ആദ്യത്തില്‍ ഇത് 22,240 ആയി വര്‍ദ്ധിച്ചുവെങ്കിലും പിന്നീട് വില കുത്തനെ കുറയുകയാണ്.