സംസ്ഥാനത്ത് സ്വര്‍ണ വില ഗണ്യമായി കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,750 രൂപയുമാണ് നിരക്ക്. 22,200 രൂപയാണ് ഒരു പവന്റെ നിരക്ക്. ശനിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലക്കുറവാണ് കേരളത്തിലും പ്രകടമാകുന്നത്. ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1,212 ഡോളറാണ് നിരക്ക്.