സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 20,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,590 രൂപയായി. 10 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് സ്വര്‍ണ വില കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,142 ഡോളറാണ് ഇന്നത്തെ നിരക്ക്.