കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപ കൂടി. ചൊവ്വാഴ്ച 80 രൂപതന്നെ കൂടിയിരുന്നു. ഇന്നത്തെ വില പവന് 22,360 രൂപയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് 2,795 രൂപയിലാണ് വ്യാപാരം. ഈ മാസം ആദ്യം വില പവന് 21000 വരെ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.