Asianet News MalayalamAsianet News Malayalam

ഗ്രാമിന് 3090 രൂപ; സ്വര്‍ണവില സർവ്വകാല റെക്കോർഡിലേക്ക്

സ്വർണവില വീണ്ടും കൂടി. ഇന്ന് 120 രൂപയാണ് സ്വർണത്തിന് കൂടിയത്. സ്വർണവില പുതിയ റെക്കോർഡിലേക്ക്. പവന് 24720 രൂപയായി.  ഗ്രാമിന് 3090 ആണ് ഇന്നത്തെ വില. ആഗോളവിപണിയിൽ സ്വർണവില കൂടിയതാണ് കാരണം.
 

gold price in all time record
Author
Kochi, First Published Feb 1, 2019, 10:21 AM IST

കൊച്ചി: സ്വർണവില പുതിയ റെക്കോർഡിലേക്ക്. പവന് 120 രൂപ കൂടി 24720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 3090 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിലെ വിലക്കയറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

അന്താരാഷ്ട്രവിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന് 1319 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതും സ്വർണവില വർധിക്കാൻ കാരണമാകുന്നു. 71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം. അതോടൊപ്പം രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

മുൻ വർഷങ്ങളിൽ 1000 ടൺ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വർണം ഇപ്പോൾ 750 മുതൽ 800 ടൺ വരെ ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണിയിൽ തങ്കക്കട്ടിയുടെ ലഭ്യതയ്ക്കാണ് ഇതോടെ കുറവ് വന്നത്. ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 1400 ഡോളർ കടക്കുമെന്നാണ് പ്രവചനം.

Follow Us:
Download App:
  • android
  • ios