കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറഞ്ഞു. ആറ് മാസത്തെ താഴ്ന്ന നിരക്കിലാണ് സ്വർ‍ണ വില. പവന് 640 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. പവന് 20,720 രൂപയും ഗ്രാമിന് 80 രൂപ കുറഞ്ഞ് 2,590 രൂപയുമാണ് നിരക്ക്. ചരക്ക് സേവന നികുതി നിലവിൽ വന്നതിന്‍റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്‍റെ ഭാഗമായാണ് വില കുറച്ചതെന്ന് സ്വർണ വ്യാപാരികൾ പറഞ്ഞു. അഞ്ച് ശതമാനമായിരുന്ന സ്വർണ നികുതി ജിഎസ്ടി വന്നതോടെ മൂന്ന് ശതമാനമായി കുറഞ്ഞിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,210 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.