കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 21,480 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2685 രൂപയുമാണ് നിരക്ക്. നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,203 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.
അതേ സമയം സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കാത്തതിലുള്ള സ്വര്‍ണ വ്യാപാരികളുടെ പ്രതിഷേധം തുടരുന്നു. തൃശൂരും മലപ്പുറത്തും സ്വര്‍ണ കടകള്‍ അടച്ചിട്ടാണ് ഇന്നത്തെ പ്രതിഷേധം. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ വ്യാപാരികള്‍ നിരാഹര സമരം നടത്തിയിരുന്നു.
