കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2775 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടുദിവസത്തെ ഉയര്‍ച്ചക്കുശേഷമാണ് ഇന്ന് വില വീണ്ടും ഇടിഞ്ഞത്.

ഇന്നലെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 22,360 രൂപയില്‍ എത്തിയിരുന്നു. ജനുവരി നാലിന് പവന് 21,760 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗോളവിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.