കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ വില പവന് 120 രൂപ കൂടിയിരുന്നു. പവന് 21,800 രൂപയിലും ഗ്രാമിന് 2725 രൂപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം ഗ്രാമിന് 2600 രൂപ വരെ വില കുറഞ്ഞതിന് ശേഷം പിന്നീട് പടിപടിയായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്‌ക്കിടെ ചെറിയ കുറവുകള്‍ മാത്രമാണ് വിലയില്‍ ഉണ്ടാകുന്നത്.