കൊച്ചി: കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് ദിവസവും സ്വര്‍ണ്ണവില വര്‍ദ്ധിക്കുകയാണ്. അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2790 രൂപയും പവന് 22,320 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലെ 25 രൂപയും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം പകുതി മുതല്‍ എല്ലാ ദിവസവും സ്വര്‍ണ്ണവില വര്‍ദ്ധിക്കുകയാണ്.