കൊച്ചി: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വ്യാപാരം നടക്കുന്നത്. പവന് 22,520 രൂപയും ഗ്രാമിന് 2815 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 25 രൂപ കൂടിയാണ് ഈ വിലയിലേക്ക് എത്തിയത്. ഇന്ന് ഈ വില തന്നെ മാറ്റമില്ലാതെ തുടരുകയാണ്. പടിപടിയായി സ്വര്‍ണ്ണവില ഉയരുന്ന പ്രവണതയാണ് കഴിഞ്ഞ കുറേ നാളുകളായി വിപണിയില്‍ ദൃശ്യമാകുന്നത്. 2016 നവംബറിലാണ് ഇതിനു മുമ്പ് സ്വര്‍ണ്ണവില ഇത്രയും ഉയര്‍ന്നത്. വിവാഹ സീസണ്‍ ആയത് കൊണ്ട് വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതും അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസങ്ങളുമാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണം.