
ഇഎംഐ കൃത്യമായി അടച്ചാല്‍ മാത്രം പോരാ; എന്‍ഒസിയുടെ കാര്യം മറക്കരുത്!
വായ്പ എടുത്തിട്ടുണ്ടെങ്കില്‍ എല്ലാ മാസവും ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നതാണ് അച്ചടക്കമുള്ള സാമ്പത്തിക ശീലം. ഇത് തിരിച്ചടവ് കൃത്യമായി മുന്നോട്ടു കൊണ്ടുപോകാനും വായ്പക്കാരന്റെ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്താനും സഹായിക്കും. ഇങ്ങനെ വായ്പ പൂര്‍ണമായി തിരിച്ചടച്ചുവെന്ന് സ്ഥിരീകരിക്കുന്ന പ്രധാന രേഖയാണ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്.