കഴിഞ്ഞ ഒന്‍പതര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. വന് 22,520 രൂപയും ഗ്രാമിന് 2,815 രൂപയുമാണ് വില. മൂന്ന് ദിവസമായി ഈ വിലയില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ നവംബര്‍ 18ന് പവന് 22,880 രൂപയില്‍ എത്തിയശേഷം ഇത്ര വില ഉയരുന്നത് ആദ്യമായാണ്. ആഗോള വിപണിയിലെ വിലയ്ക്കൊപ്പം സ്വര്‍ണ ഇറക്കുമതി നിയന്ത്രിച്ചതാണ് വില കൂടാന്‍ കാരണം. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 840 രൂപയാണ് കൂടിയത്. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1,335 ഡോളറാണ് ആഗോള വിപണിയിലെ വില.