സംസ്ഥാനത്ത് സ്വര്‍ണ്ണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. ഇന്ന മാത്രം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ചൊവ്വാഴ്ച 80 രൂപയും കുറഞ്ഞിരുന്നു. പവന് 21,680 രൂപയും ഗ്രാമിന് 2710 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇതിന് മുന്‍പ് ഇത്രയും വില കുറഞ്ഞത്. അന്താരാഷ്‌ട്ര വിപണിയിലും വില കുറയുകയാണ്. 31 ഗ്രാമിന്‍റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,262 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില.