സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. പവന് 21,880 രൂപയിലും ഗ്രാമിന് 2735 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്. ജനുവരി ഒന്നിനും ഇതേ വിലനിലവാരം തന്നെയായിരുന്നു. പിന്നീട് രണ്ട് തവണ ചെറിയ വിലക്കുറവുണ്ടായെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വില പഴയത് പോലെയായി. കഴിഞ്ഞ മാസം ഗ്രാമിന് 2600 രൂപ വരെ വില കുറഞ്ഞിരുന്നു.