കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,160 രൂപയും ഗ്രാമിന് 2770 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം തുടക്കത്തില്‍ 2750 രൂപയായിരുന്നു സ്വര്‍ണ്ണവിലയെങ്കിലും പിന്നീട് ഇത് രണ്ട് തവണ 10 രൂപ വീതം ഉയര്‍ന്നാണ് 2770 രൂപയിലെത്തിയത്. പൊതുവെ വിലയില്‍ വലിയ മാറ്റങ്ങളൊന്നും വിപണിയില്‍ ദൃശ്യമാകുന്നില്ല.