കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്ന് വീണ്ടും കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെയും പവന് 80 രൂപ കൂടിയിരുന്നു. പവന് 22,04,0 രൂപയിലും ഗ്രാമിന് 2755 രൂപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.