കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. രണ്ട് ദിവസമായി 320 രൂപയാണ് ഒരു പവന്റെ വിലയില്‍ കുറവുണ്ടായിരിക്കുന്നത്. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന് 22,400 രൂപയും, ഗ്രാമിന് 2,800 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും പവന് 160 രൂപ കുറഞ്ഞിരുന്നു. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1,324 ഡോളറാണ് ആഗോള വിപണിയിലെ വില. കഴിഞ്ഞ മാസം അവസാന വാരം മുതല്‍ സ്വര്‍ണ്ണവില ഉയരുകയായിരുന്നു. 22,720 രൂപ വരെ ഉയര്‍ന്ന ശേഷമാണ് പിന്നീട് വില കുറഞ്ഞത്