സംസ്ഥാനത്ത് ഇന്ന് സ്വർണ വില നേരിയ തോതിൽ വർദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില 320 രൂപ കുറഞ്ഞിരുന്നു. പവന് 22,480 രൂപയും, ഗ്രാമിന് 2,810 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. 22,720 രൂപയെന്ന ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ മാസം സ്വര്‍ണ്ണത്തിന് ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വില കുറഞ്ഞത്. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,330 ഡോളറാണ് ആഗോള വിപണിയിലെ വില.