സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി വിലയില്‍ മാറ്റമില്ല. പവന് 22,120 രൂപയും ഗ്രാമിന് 2765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നേരത്തെ 2740 രൂപ വരെ വില കുറഞ്ഞെങ്കിലും പിന്നീട് കൂടുകയായിരുന്നു.